This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോഫേഡ്, റോബര്‍ട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോഫേഡ്, റോബര്‍ട്ട്

Craufurd, Robert (1764 - 1812)

ബ്രിട്ടീഷ് സൈനികനേതാവ്. 1764 മേയ് 5-ന് അയര്‍ഷയറിലെ നെവാര്‍ക്കില്‍ ജനിച്ചു. 1779-ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. മൈസൂറിലെ ടിപ്പുസുല്‍ത്താനുമായുള്ള യുദ്ധം (1790-92), ആസ്ട്രിയക്കാരുമായുള്ള യുദ്ധം (1793), ഐറിഷ് കലാപം (1797), സ്വിസ് ആക്രമണം (1799), ബ്യൂനോസ് അയേഴ്സ് ആക്രമണം (1807) തുടങ്ങിയവയില്‍ ഇദ്ദേഹം സജീവമായി പങ്കെടുത്തു. 1808-ലെ കൊറൂണ ആക്രമണത്തില്‍ ഒരു ബ്രിഗേഡിന്റെ കമാന്‍ഡ് ഇദ്ദേഹത്തിനായിരുന്നു. സ്പെയിന്‍ യുദ്ധത്തില്‍ (1809) ഇദ്ദേഹം നയിച്ച 'ലൈറ്റ് ബ്രിഗേഡ്' പ്രശസ്തി നേടി. വെല്ലിങ്ടണ്‍ നയിച്ച പെനിന്‍സുലാര്‍ യുദ്ധത്തില്‍ പങ്കെടുത്ത മുഖ്യസേനാനായകന്മാരുടെ കൂട്ടത്തില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടിരുന്നു. യുദ്ധരംഗത്ത് മാരകമായി മുറിവേറ്റ ഇദ്ദേഹം 1812 ജനു. 24-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍